13 February, 2024 08:19:33 PM


ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി: ഗായത്രി പുഴയോരം ശുചീകരണം ആരംഭിച്ചു



പാലക്കാട്: ജില്ലാ പഞ്ചായത്തിന്റെയും ഹരിതകേരളം മിഷന്റെയും ആഭിമുഖ്യത്തില്‍ നടക്കുന്ന ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി സമ്പൂര്‍ണ ശുചീകരണയജ്ഞത്തിന്റെ ഭാഗമായി ആലത്തൂര്‍ ബ്ലോക്കില്‍ പുതുക്കോട് ഗ്രാമപഞ്ചായത്ത് ഗായത്രി പുഴയോരം തിരുവടിയില്‍ ശുചീകരണവും തൈനടലും നടന്നു. ഭാരതപ്പുഴ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ 16 വരെയാണ് ശുചീകരണ പ്രവൃത്തികള്‍ നടക്കുന്നത്. ഇന്ന് (ഫെബ്രുവരി 14) കണ്ണമ്പ്രയിലും കിഴക്കഞ്ചേരിയിലും 15 ന് എരിമയൂരും തരൂരും 16 ന് ആലത്തൂരും കാവശ്ശേരിയിലുമായാണ് ശുചീകരണം.

പുതുക്കോട് ഗായത്രിപ്പുഴയോരത്ത് തിരുവടിയില്‍ നടന്ന ശുചീകരണ യജ്ഞം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ. ഹസീന ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍, എച്ച്.ഐ, എ.എസ്, സെക്രട്ടറി, എം.ജി.എന്‍.ആര്‍.ഇ.ജി.എസ് എ.ഇ, ഓവര്‍സിയര്‍ എന്നിവര്‍ പങ്കെടുത്തു. പല്ലശ്ശന ഗ്രാമപഞ്ചായത്തില്‍ കണ്ണനികടവില്‍ നടന്ന പ്രവൃത്തി പ്രസിഡന്റ് സായ് രാധ ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം വാസന്തി അധ്യക്ഷയായി. ആദര്‍ശ്, ഉദയ ലക്ഷ്മി, തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K