15 February, 2024 11:45:57 AM


ഗവർണറെ കരിങ്കൊടി കാണിക്കാനെത്തി; എസ്എഫ്ഐ പ്രവർത്തകർക്ക് ബിജെപി പ്രവർത്തകരുടെ മർദനം



തൃശൂർ: എങ്ങണ്ടിയൂരിൽ ഗവർണർക്ക് വീണ്ടും എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം. എസ്എഫ്ഐ പ്രവർത്തകരെ ബിജെപി പ്രവർത്തകർ മർദിച്ചു. 10 ലധികം വരുന്ന പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്. സിആർപിഎഫിന്റെ സുരക്ഷാ വലയം മറികടന്നാണ് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചത്.

ബിജെപി ആർഎസ്എസ് അനുഭാവികളാണ് എസ്എഫ്ഐ പ്രവർത്തകരെ മർദിച്ചതെന്നാണ് പൊലീസ് നിഗമനം. ഇന്നും ഗവർണർക്ക് ഉച്ചതിരിഞ്ഞു രണ്ടു പരിപാടികൾ ഉണ്ട്. അവിടെയും ശക്തമായി പ്രതിഷേധം നടക്കുമെന്നാണ് എസ്എഫ്ഐ നേതാക്കൾ അറിയിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K