17 February, 2024 10:43:16 AM


പാലക്കാട് കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട്‌ യുവാക്കൾ മരിച്ചു



പാലക്കാട്: കൊടുവായൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ബൈക്ക് യാത്രികരായ വെമ്പല്ലൂർ എരട്ടോട് സ്വദേശി രതീഷ്(22), കണ്ണന്നൂർ അമ്പാട് സ്വദേശി മിഥുന്‍ (19) എന്നിവരാണ് മരിച്ചത്. കൊടുവായൂർ - കാക്കയൂർ റോഡിൽ കാർഗിൽ ബസ് സ്റ്റോപ്പിനു സമീപം ഇന്നലെ രാത്രി 10.15-നാണ് അപകടം.

അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാർ ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തെക്കുറിച്ച് വിശദാംശങ്ങൾ അറിവായിട്ടില്ലെന്ന് പുതുനഗരം പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K