20 February, 2024 03:46:06 PM


കാട്ടാന ആക്രമണം; അതിരപ്പിള്ളിയിൽ ചായക്കട തകർത്തു



തൃശൂർ: ചാലക്കുടി അതിരപ്പിള്ളി തുമ്പൂർമുഴിയിൽ കാട്ടാനക്കൂട്ടം ചായക്കട തകർത്തു. കൊന്നക്കുഴി സ്വദേശിനി സുഹറയുടെ കടയാണ് ആനക്കൂട്ടം തകർത്തത്. ആറ് ആനകൾ അടങ്ങുന്ന കൂട്ടമാണ് കടയ്ക്കു മുന്നിൽ എത്തിയത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ചായക്കടയിലെ സാധനങ്ങൾ വലിച്ചിടുകയും ഗ്രില്ല് തകർക്കുകയും ചെയ്തു. തുമ്പൂർമുഴി കാണാൻ വിനോദസഞ്ചാരികൾ ഇറങ്ങുന്ന സ്ഥലത്താണ് കാട്ടനക്കൂട്ടമെത്തിയത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K