22 February, 2024 04:57:23 PM
ഭിന്നശേഷി കുട്ടികളുടെ ഉന്നമനം ലക്ഷ്യമിട്ട് ഇസാഫ് ബാലജ്യോതി ക്ലബ്ബുകള്‍ രൂപീകരിച്ചു
തൃശൂര്‍: ഭിന്നശേഷി കുട്ടികളുടെ ഉന്നമനം ലക്ഷ്യമിട്ട് തൃശൂര്‍ അര്‍ബന്‍ റിസോര്‍സ് സെന്ററുമായി (യു ആര്‍ സി) ചേര്‍ന്ന് ഇസാഫ് ഫൗണ്ടേഷന്‍ ബാലജ്യോതി ക്ലബ്ബുകള്‍ രൂപീകരിച്ചു. ജില്ലാ കളക്ടര്‍ വി. ആര്‍. കൃഷ്ണ തേജ ഐഎഎസ് ഉദ്ഘാടനം നിര്‍വഹിച്ചു. കോര്‍പറേഷന്‍ പരിധിയില്‍ യുആര്‍സിക്ക് കീഴിലുള്ള 12 ക്ലസ്റ്ററുകളിലെ ആയിരത്തോളം കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്ക് പൂര്‍ണ സഹായം നല്‍കുന്ന രീതിയിലാണ് ക്ലബ്ബിന്റെ പ്രവര്‍ത്തനം നടക്കുക. കുട്ടികളിലെ വിവിധങ്ങളായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ കലാ- കായിക മത്സരങ്ങള്‍ സംഘടിപ്പിക്കും. ചടങ്ങില്‍ ഇസാഫ് ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മെറീന പോള്‍, സമഗ്ര ശിക്ഷാ കേരളം ജില്ല പ്രോഗ്രാം ഓഫീസര്‍ ബ്രിജി കെ. ബി, യു ആര്‍ സി പ്രതിനിധി ജയ്‌സണ്‍ സി. പി, ഇസാഫ് ഫൗണ്ടേഷന്‍ അസ്സോസിയേറ്റ് ഡയറക്ടര്‍ ജോണ്‍ പി. ഇഞ്ചക്കലോടി, അസിസ്റ്റന്റ് ഡയറക്ടര്‍ സജി ഐസക്, പ്രോഗ്രാം മാനേജര്‍ ജോര്‍ജ് എം. പി, കോര്‍ഡിനേറ്റര്‍മാരായ ഷൈനി ജോസ്, അമല്‍ കെ. എ, ഇസാഫ് സസ്റ്റെയിനബിള്‍ ബാങ്കിങ് ഡിപ്പാര്‍ട്‌മെന്റ് സീനിയര്‍ ഓഫീസര്‍ വിനയ ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. യു ആര്‍ സി ടീച്ചര്‍മാരും രക്ഷിതാക്കളുമടക്കം 250 പേരാണ് ചടങ്ങില്‍ സംബന്ധിച്ചത്.