23 February, 2024 07:48:27 PM
പൊതുവിദ്യാഭ്യാസവകുപ്പിന്‍റെ നേതൃത്വത്തില്‍ പാലക്കാട് ജില്ലാ ലഹരിവിരുദ്ധ പാര്‍ലമെന്‍റ്
പാലക്കാട്: പൊതുവിദ്യാഭ്യാസവകുപ്പിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജില്ലാതല ലഹരിവിരുദ്ധ പാര്‍ലിമെന്റ് ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ അഞ്ചു ക്ലസ്റ്ററുകളില്‍നിന്നായി തെരഞ്ഞെടുക്കപ്പെട്ട നൂറോളം ലഹരിവിരുദ്ധ ബ്രിഗേഡിയര്‍മാരെയും മാതൃക അമ്മമാരെയും അധ്യാപകരെയും ഉള്‍പ്പെടുത്തി ജില്ലയിലെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളെ ശക്ത്തിപ്പെടുത്തുക ലക്ഷ്യമിട്ടാണ് പാര്‍ലമെന്റ് സംഘടിപ്പിച്ചത്.
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എ. ഷാബിറ അധ്യക്ഷയായി. അസിസ്റ്റന്‍റ് എക്‌സൈസ് കമ്മിഷണര്‍ പ്രിന്‍സ് ബാബു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഉഷാ മാനാട്ട്, നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈ.എസ്.പി പി.അബ്ദുല്‍ മുനീര്‍, ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ. രാമകൃഷ്ണന്‍, പാലക്കാട് എ.ഇ.ഒ. എസ്. സുനില്‍കുമാര്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജെയിംസ് തോമസ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ലഹരിവിരുദ്ധ ഹ്രസ്വചിത്ര പ്രദര്‍ശനവും ജില്ലാതല പ്രവര്‍ത്തന അവലോകനവും നടന്നു.