24 February, 2024 11:54:17 AM


പാലക്കാട് ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരു മരണം



പാലക്കാട്: കല്ലടിക്കോട്-ഇടക്കുർശി ദേശീയ പാതയിലുണ്ടായ അപകടത്തിൽ ഒരു മരണം. ഇടക്കുർശി സ്വദേശി മോഹനൻ ആണ് മരിച്ചത്. ഇന്ന് രാവിലെ 8.30 ഓടെയായിരുന്നു അപകടം.

പാലക്കാട് മണ്ണാർക്കാടേക്കു പോവുകായയിരുന്ന ബൈക്കും മണ്ണാർക്കാട് നിന്ന് പാലക്കാട്ടേക്കു പോവുകായയിരുന്ന സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സഹയാത്രികരായ രണ്ടുപേർക്ക് സാരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K