17 April, 2024 12:25:54 PM


മേലാറ്റൂരിൽ തുണിക്കടയിൽ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം



മേലാറ്റൂർ: മേലാറ്റൂർ ടൗണിൽ മണ്ണാർക്കാട് റോഡിലുള്ള തുണിക്കടയ്ക്ക് തീപിടിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടം. ഏപ്പിക്കാടുള്ള കെ.കെ.നൗഷാദിന്റെ ഉടമസ്ഥയിലുള്ള ജെന്റ്സ് ഷോപ്പിനാണ് തീപിടിച്ചത്. രാവിലെ 6 നാണ് സംഭവം. സാധനങ്ങൾ പൂർണമായും കത്തി ചാമ്പലായി. പെരിന്തൽമണ്ണയിൽ നിന്നെത്തിയ അഗ്നിശമന വിഭാഗമെത്തിയാണ് തീപൂർണമായും അണച്ചത്. വൈദ്യുതി സർവീസ് ലൈനിൽ പിടിച്ചതാണ് കാരണമായതെന്ന് ദൃക്സാക്ഷിൾ പറയുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K