27 April, 2024 06:56:19 PM


ചാലക്കുടിയിൽ ഹരിത കർമ സേന ശേഖരിച്ച മാലിന്യ കൂമ്പാരത്തിന് തീ പിടിച്ചു



തൃശ്ശൂർ: ചാലക്കുടി നഗരത്തിലെ മാലിന്യകൂമ്പാരത്തിന് തീപിടിച്ചു. ഹരിത കർമ സേന ശേഖരിച്ച മാലിന്യങ്ങൾക്കാണ് ഉച്ചയ്ക്ക് ഒന്നരയോടെ തീപിടിച്ചത്. പ്ലാസ്റ്റിക് മാലിന്യങ്ങളുൾപ്പെടെയുള്ളവക്കാണ്  തീപിടുത്തമുണ്ടായിരിക്കുന്നത്. വലിയ രീതിയിൽ തീ പടരുകയും ചെയ്തിരുന്നു. അ​ഗ്നിശമന സേനയുടെ വിവിധ യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീ പൂർണ്ണാമായി അണക്കാനുള്ള ശ്രമം തുടരുകയാണ്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K