30 April, 2024 09:48:55 AM


കാർ പരസ്യ ബോർഡിൽ ഇടിച്ചു മറിഞ്ഞു; ഒരു മരണം, 3 പേർക്ക് പരിക്ക്



പാലക്കാട്: കണ്ണന്നൂരിൽ കാർ മറിഞ്ഞ് ഒരാൾ മരിച്ചു. കൊടൈക്കനാൽ സ്വദേശി തങ്കമുത്തു(55) ആണ് മരിച്ചത്. കാർ റോഡരികിലെ പരസ്യ ബോർഡിൽ ഇടിച്ചു മറിഞ്ഞതാണ് അപകടകാരണം. മകളെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിട്ട് തിരികെ പൊള്ളാച്ചിയിലേക്ക് മടങ്ങവെയായിരുന്നു അപകടം. ഇന്ന് രാവിലെ ആറ് മണിയോടുകൂടിയായിരുന്നു അപകടമുണ്ടായത്. തങ്കമുത്തുവിന്റെ ഭാര്യ, മകൻ, സഹോദരി എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവർ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. തങ്കമുത്തുവിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K