01 May, 2024 04:51:08 PM


ബസ് കാത്തു നില്‍ക്കുന്നതിനിടെ കുഴഞ്ഞുവീണ് 56കാരി മരിച്ചു



പാലക്കാട്: പാലക്കാട് വീണ്ടും കുഴഞ്ഞുവീണു മരണം. തെങ്കര സ്വദേശിനി സരോജിനി(56)  ആണ്  കുഴഞ്ഞ് വീണ് മരിച്ചത്.  തെങ്കര രാജാ സ്കൂളിന് സമീപം ബസ് കാത്തുനിൽക്കുന്നതിനിടയിലാണ് സരോജിനി കുഴഞ്ഞു വീണത്.  സമീപത്തുണ്ടായിരുന്നവർ തൊട്ടടുത്ത ക്ലിനിക്കിൽ എത്തിച്ചു. പിന്നീട് മണ്ണാർക്കാട്ട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് ഉച്ചയോടെയാണ് സംഭവം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K