02 May, 2024 11:24:50 AM
ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു
തൃശൂര്‍: തൃശൂരില്‍ ക്ഷേത്രത്തില്‍ കൈകൊട്ടിക്കളി അവതരിപ്പിക്കുന്നതിനിടെ കലാകാരി കുഴഞ്ഞു വീണു മരിച്ചു. തൃശൂര്‍ അരിമ്പാല തണ്ടാശ്ശേരി സ്വദേശി സതി (67) ആണ് മരിച്ചത്. തൃശൂര്‍ കൂട്ടാല മഹാവിഷ്ണു ക്ഷേത്ര ഉത്സവത്തിനിടെയാണ് സംഭവം.
വേദിയിൽ കൈകൊട്ടിക്കളി ആരംഭിച്ച് ഏതാനും സമയത്തിനകം സതി കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ഒളരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.