07 May, 2024 10:16:46 AM


അതിരപ്പിള്ളിയിൽ വിറക് ശേഖരിക്കാൻ കാട്ടിനുള്ളിൽ പോയ വയോധികയെ കാണാതായി; തിരച്ചിൽ



തൃശ്ശൂർ: അതിരപ്പിള്ളിയിൽ കാടിനുള്ളിൽ കാണാതായ വയോധികക്കായി തിരച്ചിൽ പുനരാരംഭിച്ചു. അതിരപ്പിള്ളി വാഴച്ചാൽ വാച്ചുമരം കോളനിയിലെ അമ്മിണി (75) യെയാണ് ഇന്നലെ വൈകിട്ടോടെ കാണാതായത്. നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരുമടങ്ങിയ തെരച്ചിൽ സംഘമാണ് അന്വേഷിക്കുന്നത്. വിറക് ശേഖരിക്കാൻ കാട്ടിൽ പോയതായിരുന്നു അമ്മിണി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K