08 May, 2024 03:30:03 PM


'സ്വന്തം രൂപം ഗ്രൂപ്പ് ഫോട്ടോയിൽ കണ്ടെത്താനാവാതെ' അര നൂറ്റാണ്ടിനു ശേഷം ഒരു സമാഗമം




ഇരിങ്ങാലക്കുട : 1977-ൽ ക്രൈസ്റ്റ് കോളജിൽ ഡിഗ്രി പഠനം കഴിഞ്ഞ ഒരു ബാച്ച് വിദ്യാർഥികൾ നീണ്ട 47 വർഷത്തിനു ശേഷം ആദ്യമായി ഒത്തുകൂടീ. ഇത്രയും നാൾക്ക് ശേഷം ആദ്യമായി കണ്ടപ്പോൾ പലർക്കും സ്വന്തം രൂപം ഗ്രൂപ്പ് ഫോട്ടോയിൽ കണ്ടെത്താനായില്ല.  

68 പേരുണ്ടായിരുന്ന ബാച്ചിലെ എട്ടു പേര് ജീവിച്ചിരിപ്പില്ല. ബാക്കിയുള്ളവരിൽ 51 പേർ ഈ കൂട്ടായ്മയിൽ ഇതിനകം ഒന്നിച്ചു. മാനേജർ ഫാ. ജോയ് പീനിക്കാപ്പറമ്പിൽ, മുൻ അധ്യാപകരായ മാമ്പുഴ കുമാരൻ, ഇട്ടൂപ്പ് മേനാച്ചേരി, അഡ്വ ഐബൻ മാത്തൻ എന്നിവർ സംസാരിച്ചു. മുതിർന്ന പൗരന്മൻമാരായ പൂർവ്വവിദ്യാർത്ഥികളുടെ കലാപരിപാടികളൂമുണ്ടായി. ഇത്ര വലിയ ഒരു ബാച്ചിൻ്റെ ഇത്ര നീണ്ട കാലങ്ങൾക്ക് ശേഷമുള്ള കൂടിച്ചേരൽ ക്രൈസ്റ്റ് കോളേജിൽ ഇതാദ്യമാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K