18 May, 2024 11:31:32 AM


ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി



തൃശ്ശൂര്‍: ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടത്തി. ചെറുതുരുത്തി പടിഞ്ഞാറെതോപ്പില്‍ സുന്ദരന്റെ മകന്‍ ആര്യന്‍ (14) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് ആര്യനെ കാണാതായത്. കൂട്ടുകാരുമൊത്ത് പുഴയില്‍ കളിച്ചിരുന്ന ആര്യന്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ചെറുതുരുത്തി പോലീസ്, ഷൊര്‍ണൂര്‍ അഗ്നിരക്ഷാസേന, മുങ്ങല്‍ വിദഗ്ധര്‍ എന്നിവര്‍ നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K