20 May, 2024 03:30:24 PM
തൃശൂരിൽ ഓടിക്കൊണ്ടിരുന്ന കാറുകൾക്ക് മുകളിലേക്ക് മരം വീണു
തൃശ്ശൂർ: ശക്തമായ മഴയ്ക്കിടെ സ്വരാജ് റൗണ്ടിൽ ബാനർജി ക്ലബ്ബിന് സമീപം ഓടുന്ന കാറുകൾക്ക് മുകളിലേക്ക് വീണു. തേക്കിൻകാട് മൈതാനത്ത് നിന്നിരുന്ന മരമാണ് കടപുഴകി വീണത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. മരം വീണതോടെ ഏറെനേരം റൗണ്ടിൽ ഗതാഗതം തടസ്സപ്പെട്ടു. കാറിന് പിന്നിൽ ചെറിയ കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഉച്ചസമയമായതിനാൽ റോഡിൽ വാഹനങ്ങൾ കുറവായിരുന്നു.