24 May, 2024 11:03:54 AM


തൃശ്ശൂർ ന​ഗരത്തിൽ വൻമരം കടപുഴകി വീണു; ഓട്ടോറിക്ഷകൾ തകർന്നു



തൃശൂർ: തൃശൂർ ജില്ലാ ആശുപത്രിക്ക് സമീപം വലിയ മരം വീണു. തൃശൂർ സെന്റ് തോമസ് കോളേജ് റോഡിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. അപകടത്തിൽ രണ്ട് പെട്ടി ഓട്ടോറിക്ഷകൾ തകർന്നു. ഉഗ്ര ശബ്ദത്തോടെയാണ് മരം വീണതെന്നും നിറയെ യാത്രക്കാരുമായി പോയ ബസ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടെന്നും ദൃക്സാക്ഷികൾ പറഞ്ഞു. 

റോഡിന് വശത്തായി നിർത്തിയിട്ടിരുന്നു ഓട്ടോറിക്ഷകൾക്ക് മുകളിലേക്കാണ് മരം വീണത്. ഒരു ഓട്ടോ പൂർണമായും മറ്റൊന്ന് ഭാ​ഗികമായി തകർന്നു. വാഹനത്തിനുള്ളിൽ ആളില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K