27 May, 2024 09:26:53 AM
തൃശൂരില്‍ 2 വയസുള്ള കുട്ടി പാടത്തെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ
തൃശൂർ: തൃശൂർ പഴുവിലിൽ 2 വയസ്സുള്ള കുട്ടിയെ പാടത്തെ വെള്ളക്കെട്ടിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെസ്റ്റ് ജവഹർ റോഡിൽ തറയിൽ സിജോ - സീമ ദമ്പതികളുടെ മകൻ ജെർമിയയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 3.30 ഓടെയായിരുന്നു സംഭവം. വീട്ടിൽ കുടുംബങ്ങൾക്കൊപ്പം ഉണ്ടായിരുന്ന കുട്ടി വീട്ടിൽ നിന്നും പുറത്തിറങ്ങിയത് ആരും കണ്ടില്ലെന്ന് പറയുന്നു. നാട്ടുകാരാണ് കുട്ടിയെ വെള്ളക്കെട്ടിൽ കണ്ടെത്തിയത്. തുടർന്ന് കുട്ടിയെ പഴുവിൽ സെന്റ് ആന്റണിസ് മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജെയ്ഡൻ, ജോഷ്വ എന്നിവരാണ് സഹോദരങ്ങള്‍.