29 May, 2024 08:36:39 AM


തൃശ്ശൂര്‍ പെരിങ്ങോട്ടുകരയില്‍ വീടിനുനേരെ സ്ഫോടക വസ്തു എറിഞ്ഞു



തൃശൂര്‍ : പെരിങ്ങോട്ടുകര കരുവാംകുളത്ത് വീടിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞു. കരുവാംകുളം ഗുരുജി റോഡിൽ നായരുപറമ്പിൽ ബിജുവിന്‍റെ വീടിനു നേരെയാണ് ബൈക്കിലെത്തിയ മൂവർ സംഘം സ്‌ഫോടകവസ്തു എറിഞ്ഞത്. ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് സംഭവം.ഉഗ്രശബ്ദത്തോടെ സ്‌ഫോടകവസ്തു വീടിനു മുൻവശത്തുവീണ് പൊട്ടിത്തെറിച്ചു. ബിജു വിദേശത്താണ്. വീട്ടിൽ ബിജുവിന്‍റെ അമ്മയും ഭാര്യയും വിദ്യാർഥികളായ നാല് പെൺമക്കളുമാണുള്ളത്. അന്തിക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. കാര്യമായ നാശനഷ്ടങ്ങളില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K