29 May, 2024 05:13:07 PM
കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് സുഖപ്രസവം; അമ്മയും കുഞ്ഞും സുരക്ഷിതര്‍
തൃശ്ശൂര്‍: കെ.എസ്.ആർ.ടി.സി ബസില്‍ യാത്രയ്‌ക്കിടെ കുഞ്ഞിന് ജന്മം നല്‍കി യുവതി. തിരുനാവായ മണ്‍ട്രോ വീട്ടില്‍ ലിജീഷിന്റെ ഭാര്യ സെറീന(37) യാണ് തൃശൂരില്‍ നിന്നും തൊട്ടില്‍പാലം വരെ പോകുന്ന ഫാസ്റ്റ് പാസഞ്ചർ ബസില്‍ ജന്മം നല്‍കിയത്.
തിരുനാവായിലേക്ക് പോകുകയായിരുന്നു സെറീന. എന്നാല്‍ പേരാമംഗലത്ത് എത്തിയപ്പോഴേക്കും പ്രസവ വേദന തോന്നി. തുടർന്ന് അമല ആശുപത്രിയിലേക്ക് ബസ് തിരിച്ചുവിട്ടു. എന്നാല്‍ ബസ് ആശുപത്രിയില്‍ എത്തുമ്ബോഴേക്കും പ്രസവവും കഴിഞ്ഞിരുന്നു.
തുടർന്ന് ആശുപത്രിയില്‍ ബസ് എത്തിച്ചതിന് പിന്നാലെ ബസിലേക്ക് കയറിയ ഡോക്‌ടറും നഴ്‌സും ബസില്‍ നിന്നുതന്നെ പ്രസവമെടുത്തു. പെണ്‍കുഞ്ഞിനാണ് സെറീന ജന്മം നല്‍കിയത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും രണ്ടുപേരും സുഖമായിരിക്കുന്നെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.