04 June, 2024 10:20:20 AM


ഇക്കുറി തൃശൂര്‍ എടുക്കുമോ? തൃശൂരില്‍ ലീഡ് നില ഉയര്‍ത്തി സുരേഷ് ഗോപി



തൃശൂര്‍: എക്സിറ്റ് പോള്‍ പ്രവചനം ശരിവെക്കുന്ന രീതിയില്‍ തൃശൂരില്‍ എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപി ലീഡ് തുടരുന്നു. കേരളത്തില്‍ എൻ.ഡി.എ ഏറെ പ്രതീക്ഷ വെക്കുന്ന രണ്ട് മണ്ഡലങ്ങളാണ് തൃശൂരും തിരുവനന്തപുരവും. വോട്ടെണ്ണൽ പുരോഗമിക്കവേ തൃശൂരില്‍ 22302 വോട്ടിന്റെ ലീഡാണ് സുരേഷ് ഗോപിക്ക്.  എല്‍.ഡി.എഫും പിന്നീട് യു.ഡി.എഫും ലീഡ് ചെയ്ത മണ്ഡലത്തില്‍ വോട്ടെണ്ണല്‍ ഒരു മണിക്കൂർ പിന്നിട്ടപ്പോഴാണ് സുരേഷ് ഗോപി ലീഡ് നില ഉയർത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 2,93,822 വോട്ടുകളാണ് സുരേഷ് ഗോപി നേടിയത്. തൃശൂരില്‍ യു.ഡി.എഫ് സ്ഥാനാർഥിയായ കെ. മുരളീധരൻ മൂന്നാംസ്ഥാനത്താണ്. മുൻമന്ത്രി കൂടിയായ സുനില്‍ കുമാറാണ് എല്‍.ഡി.എഫ് സ്ഥാനാർഥി.

തിരുവനന്തപുരത്ത് ശശി തരൂർ 1910 വോട്ടുകള്‍ക്ക് മുന്നിലാണ്. കോഴിക്കോട് യു.ഡി.എഫ് സ്ഥാനാർഥിയായ എം.കെ. രാഘവന്റെ ലീഡ് 10000 കടന്നു. കൊല്ലത്ത് പ്രേമചന്ദ്രനാണ് മുന്നില്‍.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K