16 June, 2024 11:07:57 AM
തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വീണ്ടും ഭൂചലനം
തൃശൂർ: തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വീണ്ടും ഭൂചലനം.പുലർച്ചെ 3.55 നാണ് ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളം,എരുമപ്പെട്ടി,വേലൂർ, വടക്കാഞ്ചേരി മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഏതാനും സെക്കന്റുകളോളം ഭൂചലനം നീണ്ടു നിന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്നലെ രാവിലെയും ഈ മേഖയില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഭൂകമ്പമാപിനിയില്‍ 3 രേഖപ്പെടുത്തിയ ഭൂചലനമാണ് പാലക്കാടിന്‍റെയും തൃശൂരിന്‍റെയും ചിലഭാഗങ്ങളില്‍ ഇന്നലെ ഉണ്ടായത്.