28 June, 2024 07:33:31 PM


കുന്നംകുളത്ത് ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രോഗി മരിച്ചു



കുന്നംകുളം: ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആംബുലന്‍സിലുണ്ടായിരുന്ന രോഗി മരിച്ചു. അകതിയൂര്‍ സ്വദേശി ജോണി (65) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ ഗുരുവായൂര്‍ റോഡിലാണ് അപകടമുണ്ടായത്. ആംബുലൻസ് സൈറൻ ഇട്ട് വരുന്നത് ശ്രദ്ധിക്കാതെ ഓട്ടോറിക്ഷ യൂ ടേൺ എടുത്തതാണ് അപകടകാരണമെന്ന് സംഭവത്തിന്റെ ദൃക്സാക്ഷികളായ നാട്ടുകാർ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K