02 December, 2023 06:26:22 PM
വാടാനാംകുറുശ്ശി - വല്ലപ്പുഴ സ്റ്റേഷനുകൾക്കിടയില്‍ 4ന് ലെവല്‍ ക്രോസ് അടച്ചിടും

ഷൊർണുർ : വാടാനാംകുറുശ്ശി - വല്ലപ്പുഴ റെയില്‍വേ സ്റ്റേഷനുകൾക്കിടയില്‍ (കി.മീ. 8/500-600) അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഡിസംബര്‍ നാലിന് രാവിലെ എട്ട് മുതല്‍ ഡിസംബര്‍ ആറിന് വൈകിട്ട് ആറ് വരെ ലെവല്‍ ക്രോസ് അടച്ചിടും. ഇതുവഴി കടന്നുപോകുന്ന വല്ലപ്പുഴ - പൊയ്ലൂര്‍ റൂട്ടിലൂടെയുള്ള വാഹനങ്ങള്‍ വല്ലപ്പുഴ - ചൂരക്കോട് - പൊയ്ലൂര്‍ -എല്‍.സി നമ്പര്‍ മൂന്ന് വഴി പോകണമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.