25 July, 2024 06:33:01 PM


റിട്ടയേര്‍ഡ് ജ‍ഡ്‌ജിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി



തൃശ്ശൂര്‍: റിട്ടയേര്‍ഡ് ജില്ലാ ജഡ്ജിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂങ്കുന്നം ഉദയ നഗറില്‍ ഇരിങ്ങപുറം ശാന്തിമഠം വില്ലയില്‍ താമസിച്ചുവന്ന റിട്ടയേര്‍ഡ് ജില്ലാ ജഡ്ജി റിട്ടയേര്‍ഡ് ജില്ലാ ജഡ്ജി മാളിയം വീട്ടില്‍ ഷാജി (74) ആണ് അന്തരിച്ചത്. ഒന്നര വര്‍ഷമായി പൂങ്കുന്നത്തെ വീട്ടിലാണ് ഇദ്ദേഹം താമസിച്ചിരുന്നത്. ജാര്‍ഖണ്ഡ് റെയില്‍വെ കോടതിയില്‍ നിന്നാണ് ഇദ്ദേഹം വിരമിച്ചത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ഭാര്യ ഗീത, മക്കള്‍ കമല്‍ ജിത്ത് (ഫൗണ്ടര്‍, സ്‌കേല അക്കാദമി ചെന്നൈ), സിദ്ധാര്‍ത്ഥ്. മരുമകള്‍ നീതു. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ചെറുതുരുത്തി ശാന്തിതീരത്ത് സംസ്‌കരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K