29 July, 2024 05:18:33 PM
എറണാകുളത്ത് ബൈക്ക് കനാലിലേക്ക് മറിഞ്ഞ് അപകടം; യുവാവിന് ദാരുണാന്ത്യം
കൊച്ചി: എറണാകുളം പട്ടിമറ്റത്ത് ബൈക്ക് കനാലിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കൈതക്കാട് കല്ലേരിൽ കെ സി സന്തോഷാണ് മരിച്ചത്. 41 വയസ്സായിരുന്നു. ഇന്നലെ രാത്രി കുമ്മനോട്ടെ വീട്ടിലേക്ക് പോകുംവഴി പെരിയാർവാലി കനാലിലേക്കാണ് സന്തോഷ് വീണത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യയും രണ്ട് മക്കളുമുണ്ട്.