24 September, 2024 02:11:16 PM


തൃശ്ശൂരിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി



തൃശ്ശൂർ: മണിയൻകിണർ ആദിവാസി കോളനിക്ക് സമീപം പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 6.30ന് പ്രദേശവാസികളാണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വനത്തിനോടും വാണിയമ്പാറ റബർ എസ്റ്റേറ്റ് ഭൂമിയോടും ചേർന്നുള്ള പ്രദേശത്തായിരുന്നു ജഡം. മേഖലയിൽ സ്ഥാപിച്ചിട്ടുള്ള സോളാർ വൈദ്യുതി വേലിയിൽ പിൻകാലുകൾ കുടുങ്ങിയ നിലയിലായിരുന്നു. വീഴ്ചയിലുള്ള ആഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമാണ് കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളൂ.  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K