06 December, 2024 08:59:32 AM


ചുങ്കത്ത് വന്‍ കഞ്ചാവ് വേട്ട; 42 പൊതികളിലായി 80 കിലോ കഞ്ചാവ്, പ്രതികള്‍ പിടിയില്‍



തൃശൂർ: എരുമപ്പെട്ടി കുണ്ടന്നൂർ ചുങ്കത്ത് വൻ കഞ്ചാവ് വേട്ട. ചരക്ക് വാഹനത്തിൽ കടത്തുകയായിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന 80 കിലോ കഞ്ചാവ് വടക്കാഞ്ചേരി പൊലീസ് നടത്തിയ വാഹന പരിശോധനയിൽ പിടികൂടി. സംഭവത്തിൽ മൂന്ന് തമിഴ്നാട് സ്വദേശികളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രണ്ട് പേർ പൊലീസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടു.

തമിഴ്നാട് ധർമ്മപുരി സ്വദേശികളായ പൂവരശ്, മണി, ദിവിത്ത് എന്നിവരാണ് പിടിയിലായത്. കുണ്ടൂർ ചുങ്കം ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം അർദ്ധരാത്രിയോടെയാണ് സംഭവം. 42 പൊതികളിലായി ടേപ്പ് ചുറ്റി ഒട്ടിച്ച നിലയിലാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ഒഡീഷയിൽ നിന്നുമാണ് കഞ്ചാവ് എത്തിച്ചതെന്നാണ് സൂചന. തമിഴ്നാട്ടിൽ എത്തിച്ച കഞ്ചാവ് അവിടെ നിന്നും ചരക്ക് വാഹനങ്ങളിൽ കേരളത്തിലേയ്ക്ക് എത്തിക്കുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K