09 December, 2024 12:51:20 PM


നടുറോഡില്‍ യുവതിയെ മുന്‍ ഭര്‍ത്താവ് കുത്തിവീഴ്ത്തി



തൃശ്ശൂർ: മുന്‍ ഭര്‍ത്താവ് യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. തൃശ്ശൂർ കൊട്ടേക്കാട് സ്വദേശിയായ ബിബിത (28)യ്ക്കാണ് കുത്തേറ്റത്. പുതുക്കാട് സെന്ററിന് അടുത്തുവെച്ച് ഇന്ന് രാവിലെ ഒമ്പതു മണിയോടെയായിരുന്നു സംഭവം. യുവതിയുടെ മുന്‍ ഭര്‍ത്താവായ കേച്ചേരി കൂള വീട്ടില്‍ ലെസ്റ്റിനാണ് ബിബിതയെ കുത്തിപരുക്കേല്‍പ്പിച്ചത്. സംഭവത്തിന് ശേഷം ഇയാള്‍ പൊലീസില്‍ കീഴടങ്ങിയതായാണ് വിവരം.

പുതുക്കാട് എസ്ബിഐ ബാങ്കിലെ ജീവനക്കാരിയാണ് ബിബിത. യുവതി റോഡിലൂടെ നടന്നു വരുമ്പോയായിരുന്നു പ്രതി 9 തവണ ഇവരെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ആക്രമണം നടന്നയുടൻ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് ബിബിതയെ പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. കുടുംബ പ്രശ്‌നമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K