10 December, 2024 05:55:37 PM


ചാവക്കാട് താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി



തൃശൂര്‍: ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ച് തൃശൂര്‍ ജില്ലാ കളക്ടര്‍. ഗുരുവായൂര്‍ ഉള്‍പ്പെടുന്ന ചാവക്കാട് താലൂക്കിലാണ് നാളെ (11-12-24) ജില്ലാ കളക്ടര്‍ പ്രദേശിക അവധി പ്രഖ്യാപിച്ചത്. ചാവക്കാട് താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത്. ഇതുസംബന്ധിച്ച ഉത്തരവും കളക്ടര്‍ പുറത്തിറക്കി. അവധിയുണ്ടെങ്കിലും മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകൾക്കും കേന്ദ്ര-സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ നിയമന പരീക്ഷകൾക്കും ഉത്തരവ് ബാധകമല്ല.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K