11 February, 2025 10:12:33 PM


ജെ ഇ ഇ മെയിൻ: മാന്നാനം കെ ഈ സ്കൂളിലെ അക്ഷയ് ബിജു കേരള ടോപ്പർ



കോട്ടയം: മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ ബി എൻ അക്ഷയ് ബിജു ജെ ഇ ഇ മെയിൻ സെക്ഷൻ വണ്ണിൽ 99.99605 സ്കോർ നേടി കേരളത്തിൽ ഒന്നാമനായി. കോഴിക്കോട് സബ് ട്രഷറി ഉദ്യോഗസ്ഥനായ ബിജുവിന്‍റെയും ആയുർവേദ ഡോക്ടറായ ഗോപിക ബിജുവിന്‍റെയും മകനായ അക്ഷയ്‌ കോഴിക്കോട് കാക്കൂർ സ്വദേശിയാണ്.


പഠനത്തിൽ മികച്ച നിലവാരം കാഴ്ചവയ്ക്കുന്ന അക്ഷയ് 2024കെമിസ്ട്രി ഒളിമ്പ്യാഡ് , 2024-2025 ഐ എം ഒ തുടങ്ങി നിരവധി മത്സരപരീക്ഷകളിൽ ജേതാവാണ്. 2024 നീറ്റ് ഓൾ ഇന്ത്യ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ദേശീയതലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ശ്രീനന്ദ് ഷർമിൾ തുടങ്ങി  മെഡിക്കൽ എൻജിനീയറിങ് എൻട്രൻസ് പരീക്ഷകളിൽ ഉന്നത റാങ്കുകൾ കരസ്ഥമാക്കുന്ന കെ ഇ സ്കൂളിന് 2025 ജെ ഇ ഇ മെയിൻ സെക്ഷൻ വണ്ണിൽ അക്ഷയ് നേടിയ ഈ വിജയം ഏറെ  അഭിമാനവും പ്രചോദനവും ആണെന്ന് സ്കൂൾ പ്രിൻസിപ്പാൾ റവ ഡോ ജെയിംസ് മുല്ലശ്ശേരി സി എം ഐ അറിയിച്ചു.



കെ ഇ സ്കൂൾ പ്രിൻസിപ്പൽ ഫാ.ജെയിംസ് മുല്ലശേരി, പാലാ ബ്രില്യന്‍റ് ഡയറക്ടർമാരായ ജോർജ് തോമസ്, സെബാസ്റ്റ്യൻ തുടങ്ങിയവരും അധ്യാപകരും അക്ഷയ് ബിജുവിന്‍റെ വീട്ടിലെത്തി ആശംസകൾ അർപ്പിച്ചു. മാന്നാനം കെ ഇ സ്കൂളിൽ നിന്ന് ജെ ഇ ഇ മെയിൻ പരീക്ഷ എഴുതിയ 35 കുട്ടികള്‍ 99 ന് മുകളിൽ സ്കോർ കൈവരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K