27 May, 2024 05:26:30 PM


ഓണേഴ്‌സ് ബിരുദ അപേക്ഷ; പിശകുകൾ ഒഴിവാക്കാൻ ഹെൽപ്പ് ഡസ്‌കുകളുടെ സഹായം തേടാം



കോട്ടയം : എം.ജി സർവകലാശാലയുടെ അഫിലിയേറ്റ് കോളജുകളിലെ ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകളിൽ ഏകജാലക പ്രവശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തുന്നതിന് ഹെൽപ്പ് ഡസ്‌കുകളുടെ സഹായം തേടാം. എല്ലാ കോളജുകളിലും സൗജന്യ ഹെൽപ്പ് ഡസ്‌കുകൾ പ്രവർത്തിക്കുന്നുണ്ട്. 176 കോളജുകളിലായി അൻപതിനായിരത്തിലധികം സീറ്റുകളാണുള്ളത്. 

സർവ്വകലാശാല ക്യാപ് വെബ്സൈറ്റിലെ (https://cap.mgu.ac.in) പ്രോഗ്രാം-കോളജ് കോമ്പിനേഷനുകൾ പരിശോധിച്ച് ആവശ്യമായ ഓപ്ഷനുകൾ മനസിലാക്കിയാണ് അപേക്ഷ നൽകേണ്ടത്. ഇങ്ങനെ അപേക്ഷ സമർപ്പിക്കുമ്പോൾ പിശകുകൾ സംഭവിക്കുന്നത് ഒഴിവാക്കാൻ ഹെൽപ്പ് ഡസ്‌കുകളുടെ സേവനം ഉപകരിക്കും.  കോളജുകളിലെ ഹെൽപ്പ് ഡെസ്‌കുകളുടെ ഫോൺ നമ്പറുകൾ ക്യാപ്പ് വെബ്‌സൈറ്റിലുണ്ട്. 

സ്‌പോർട്‌സ്/കൾച്ചറൽ/ ഭിന്നശേഷി വിഭാഗങ്ങളിൽ സംവരണം ചെയ്ത സീറ്റുകളിലേക്കും എയ്ഡഡ് കോളേജുകളിലെ കമ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്കും പ്രവേശനത്തിന് ഓൺലൈനിലാണ് അപേക്ഷിക്കേണ്ടത്. ഈ വിഭാഗങ്ങളിലെ രജിസ്‌ട്രേഷനും കോളജുകളിലെ ഹെൽപ്പ് ഡസ്‌കുകളുടെ സഹായം ലഭിക്കും.

സർവ്വകലാശാലാ കാമ്പസിലെ 4 + 1 ഓണേഴ്സ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനും ക്യാപ് വെബ്‌സൈറ്റിൽ ഇപ്പോൾ രജിസ്റ്റർ ചെയ്യാം.  കോളജുകളിലെയും സർവകലാശാലാ കാമ്പസിലെയും പ്രോഗ്രാമുകളെക്കുറിച്ച് മുൻകൂട്ടി മനസിലാക്കി നേരത്തെ രജിസ്‌ട്രേഷൻ നടത്തുന്നതു വഴി അവസാന ഘട്ടത്തിൽ ആശയക്കുഴപ്പങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാനാകും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K