06 June, 2024 03:58:03 PM
പാലക്കാട് ജില്ലാ ആയൂര്‍വേദ ആശുപത്രിയില്‍ നഴ്‌സിങ് അസിസ്റ്റന്‍റ് നിയമനം
പാലക്കാട്: പാലക്കാട് ജില്ലാ ആയൂര്‍വേദ ആശുപത്രിയില്‍ ഒഴിവുള്ള നേഴ്‌സിങ് അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ 90 ദിവസത്തേക്ക് നിയമനം നടത്തും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 15ന് രാവിലെ 11ന് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നടക്കുന്ന ഇന്റര്‍വ്യുവിന് ഹജരാകണം. യോഗ്യത ഏഴാം ക്ലാസ്സ്. ആയൂര്‍വേദ മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പകര്‍പ്പ്, കോപ്പി ബയോഡാറ്റ, തിരിച്ചറിയല്‍ രേഖകള്‍ എന്നിവ സഹിതം എത്തിച്ചേരണമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2546260.