06 June, 2024 04:01:59 PM
പാലക്കാട് ഇഎസ്ഐ ആശുപത്രിയിൽ അസിസ്റ്റന്‍റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ നിയമനം
പാലക്കാട് : ജില്ലയിലെ ഇ.എസ്.ഐ ആശുപത്രി / ഡിസ്‌പെന്‍സറിയിലേക്ക് അസ്സിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍മാരെ താല്‍ക്കാലികമായി നിയമിക്കുന്നു. കൂടിക്കാഴ്ച ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ജൂണ്‍ 20ന് രാവിലെ 11ന് നടക്കും. താല്‍പര്യമുളള ഡോക്ടര്‍മാര്‍ ജനനതിയതി, വിദ്യാഭ്യാസ യോഗ്യത, ടി.സി.എം.സി രജിസ്‌ട്രേഷന്‍, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്, സമുദായ സര്‍ട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം നേരിട്ട് എത്തണമെന്ന് ഉത്തര മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. പ്രതിമാസം 57525 രൂപ ശമ്പളത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍, എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച് മുഖാന്തിരം നിയമനം കിട്ടിയ ഡോക്ടര്‍മാര്‍ ജോലിയില്‍ പ്രവേശിക്കുകയാണെങ്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരുടെ സേവനം അവസാനിപ്പിക്കും. തെരഞ്ഞെടുക്കുന്നവര്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് കെ.എസ്.ആറിലെ അപ്പന്‍ഡിക്‌സ് ഒന്ന് പ്രകാരമുള്ള കരാര്‍ ഒപ്പിട്ട് സമര്‍പ്പിക്കേണ്ടതാണ്. അന്നേദിവസം അവധിദിവസമാവുകയാണെങ്കില്‍ അടുത്ത പ്രവൃത്തി ദിവസം ഇന്റര്‍വ്യൂ നടത്തും. ഫോണ്‍: 0495 2322339.