17 April, 2024 10:08:09 AM


സ്വാശ്രയ നഴ്‌സിങ് കോളജുകളിൽ ഏക ജാലകം വഴിയുള്ള പ്രവേശനം ഉപേക്ഷിക്കാൻ തീരുമാനം



തിരുവനന്തപുരം: സ്വാശ്രയ നഴ്‌സിങ് കോളജുകളിൽ ഏക ജാലകം വഴിയുള്ള പ്രവേശനം ഉപേക്ഷിക്കാൻ മാനേജ്മെന്റ്റ് അസോസിയേഷൻ തീരുമാനം. കേരള പ്രൈവറ്റ് നഴ്‌സിങ് കോളജ് മാനേജ്‌മെന്റ് അസോസിയേഷൻ ജനറൽ ബോഡി യോഗമാണ് ഈ തീരുമാനമെടുത്തത്. ഈ സംഘടനയിൽ 50 കോളജുകളും രണ്ടായിരത്തോളം സീറ്റുകളുമുണ്ട്. അപേക്ഷാഫോമിനു വാങ്ങുന്ന 1000 രൂപയ്ക്കു 18% ജിഎസ്ട‌ി ഈടാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിക്കാത്തതി നാലാണു തീരുമാനം. 32 കോളജുകൾ അംഗങ്ങളായ ക്രിസ്ത്യൻ മാനേജ്മെന്റ് അസോസിയേഷനും ഈ വിഷയം സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K