17 June, 2024 12:48:01 PM


നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച: ബിഹാറിൽ 13 വിദ്യാർഥികൾ കസ്റ്റഡിയിൽ



ന്യൂഡല്‍ഹി: ബീഹാറിൽ നീറ്റ് പരീക്ഷ ചോദ്യ പേപ്പർ ചോർന്ന സംഭവത്തിൽ 13 വിദ്യാർഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാർഥികളുടെ കുടുംബാംഗങ്ങളെയും പോലീസ് ചോദ്യം ചെയ്യുകയാണ്. ഏഴ് വിദ്യാർഥികൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയോട് ചില ചോദ്യങ്ങൾ ചോദിച്ചിരുന്നു. അവരുടെ മറുപടി കൂടി കിട്ടേണ്ടതുണ്ടെന്നും ബിഹാർ പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം വ്യക്തമാക്കി.  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K