06 June, 2024 05:30:20 PM


പാലക്കാട്‌ ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് ടെക്നീഷ്യന്‍ നിയമനം



പാലക്കാട് : ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് ടെക്നീഷ്യന്‍ തസ്തികയിലേക്ക് കരാര്‍/ദിവസവേതനാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നതിലേക്ക് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത:  സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍നിന്നുള്ള ഡയാലിസിസ് ടെക്നീഷ്യന്‍ ഡിപ്ലോമ/ഡിഗ്രി. മേല്‍പ്പറഞ്ഞ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ഡയാലിസിസ് യൂണിറ്റില്‍ രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തി പരിചയമുള്ള സ്റ്റാഫ് നേഴ്സ്മാരെയും (ബി.എസ്.സി/ജി.എന്‍.എം) പരിഗണിക്കും. 2024 ജനുവരി ഒന്നിന് 40 വയസ്സ് പ്രായമുള്ളവര്‍ ആയിരിക്കണം. പ്രവൃത്തിപരിചയം അഭികാമ്യം. അപേക്ഷകര്‍ പ്രായം, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖ എന്നിവയുടെ ഒറിജിനലും പകര്‍പ്പും സഹിതം ജൂണ്‍ 15ന് രാവിലെ പത്തിന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ നേരിട്ട് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 2533327, 2534524.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 946