11 June, 2024 06:11:38 PM


അട്ടപ്പാടി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഹിന്ദി എച്ച്.എസ്.ടി: വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ 13ന്



പാലക്കാട് : പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ അട്ടപ്പാടി ഐ.റ്റി.ഡി.പി ഓഫീസിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന അട്ടപ്പാടി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2024-25 വര്‍ഷത്തേക്ക് എച്ച്.എസ്.ടി ഹിന്ദി തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. നിയമനം റെസിഡന്‍ഷ്യല്‍ സ്വഭാവമുള്ളതായതിനാല്‍ സ്‌കൂളില്‍ താമസിച്ച് ജോലി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ മാത്രം പങ്കെടുക്കുക. എച്ച്.എസ്.ടി ഹിന്ദി നിയമനത്തിന് പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകളും കെ-ടെറ്റ് യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. താല്‍പര്യമുള്ള അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 13ന് രാവിലെ 11:30 ന് മുക്കാലിയില്‍ സ്ഥിതി ചെയ്യുന്ന അട്ടപ്പാടി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ രേഖ (അസ്സലും പകര്‍പ്പുകളും) എന്നിവ സഹിതം ഹാജരാകേണ്ടതാണെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04924-253347.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K