11 April, 2025 10:42:39 AM


നായ കുറുകെ ചാടി, നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് യുവാവിന് ദാരുണാന്ത്യം



പാലക്കാട്: പാലക്കാട് കോട്ടായിയിൽ നായ റോഡിനു കുറുകെ ചാടിയതോടെ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു പരുക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. ആനിക്കോട് വെള്ളയംകാട് വീട്ടിൽ പരേതനായ രാധാകൃഷ്‌ണന്റെ മകൻ മുരളിയാണ് (37) മരിച്ചത്. പാലക്കാട് - വാളയാർ റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവറായ മുരളി ജോലി കഴിഞ്ഞു വീട്ടിലേക്ക് വരുമ്പോൾ രാത്രി പത്തോടെ മാത്തൂർ പാലപ്പൊറ്റയിലായിരുന്നു അപകടം. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K