19 April, 2025 09:15:33 AM
പാലക്കാട് വെടിക്കെട്ടപകടം; ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട്: പാലക്കാട് വെടിക്കെട്ടപകടം. ആറ് യുവാക്കള്‍ക്ക് പരിക്കേറ്റു. കോട്ടായി പെരുംകുളങ്ങര ക്ഷേത്രോത്സവത്തിനിടെയാണ് വെടിക്കെട്ടപകടം ഉണ്ടായത്. രാത്രി 9.45 ഓടെയാണ് അപകടം. വെടിക്കെട്ടിൻ്റെ അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിക്കുകയായിരുന്നു. കൂറ്റുമാടത്തിന് തീപിടിച്ച് പൊട്ടിത്തെറിച്ച് ഓട് തെറിച്ചാണ് പലര്‍ക്കും പരിക്കേറ്റത്. അപകടത്തില്‍ കൂറ്റുമാടം തകര്‍ന്നു. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.