24 April, 2025 10:09:29 AM


പാലക്കാട് ഇ-സിഗരറ്റ് ശേഖരവുമായി യുവാവ് പിടിയിൽ



പാലക്കാട്: വാളയാറിൽ ഇ-സിഗരറ്റ് ശേഖരവുമായി യുവാവ് പിടിയിൽ. എക്സൈസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ കടമ്പഴിപ്പുറം സ്വദേശി നവാസ് ആണ് പിടിയിലായത്. 21 ഇ-സിഗരറ്റുകളാണ് യുവാവിന്റെ പക്കൽ നിന്നും എക്സൈസ് പിടികൂടിയത്. തുടർ നടപടികൾക്കായി യുവാവിനെയും പിടിച്ചെടുത്ത ഇ-സിഗരറ്റുകളും എക്സൈസ് വാളയാർ പോലീസിന് കൈമാറി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K