15 April, 2025 02:33:34 PM
എലപ്പുള്ളിയിൽ കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

പാലക്കാട്: ഏലപ്പുള്ളി വള്ളേക്കുളത്ത് കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു അപകടം. രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. ഓട്ടോ ഡ്രൈവർ പാറമായംകുളം സ്വദേശി അബ്ബാസ്(45), ഓട്ടോ യാത്രികനായ എലപ്പുള്ളി സ്വദേശി സൈദ് മുഹമ്മദാണ് (67) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം.പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ പൊള്ളാച്ചിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.