15 April, 2025 10:20:01 AM
പാലക്കാട് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കാട്ടാന തകർത്തു

പാലക്കാട്: പാലക്കാട് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കാട്ടാന തകർത്തു. കല്ലടിക്കോട് കരിമല മാവുചുവട്ടിൽ നിർത്തിയിട്ടിന്ന ഓട്ടോയാണ് കാട്ടാന തകർത്തത്. ചൂരക്കോട് സ്വദേശി സുരേഷിന്റെ ഓട്ടോ ആണ് ആന തകർത്തത്. ഇന്നലെ രാത്രിയായാരിന്നു സംഭവം. കരിമല ഭാഗത്ത് കഴിഞ്ഞ ദിവസം രണ്ടു ആനകളുടെ സാന്നിധ്യം വനം വകുപ്പ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം.