23 April, 2025 03:24:26 PM
കോടാലി കൊണ്ട് കയ്യും കാലും തല്ലിയൊടിച്ചു; കട്ടപ്പനയില്‍ മകന്‍റെ ആക്രമണത്തിൽ അമ്മയ്ക്ക് പരിക്ക്

ഇടുക്കി: ഇടുക്കി കട്ടപ്പനയില്‍ മകന്റെ ആക്രമണത്തില്‍ അമ്മയ്ക്ക് പരിക്ക് . കുന്തളംപാറ സ്വദേശി കമലമ്മക്കാണ് പരുക്കേറ്റത്. കോടാലി കൊണ്ട് മാതാവിന്റെ കയ്യും കാലും തല്ലിയൊടിച്ചു. സംഭവത്തില്‍ മകന്‍ പ്രസാദിനെയും മരുമകള്‍ രജനിയെയും പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. പോലീസ് എത്തിയാണ് കമലമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.