24 April, 2025 09:28:13 AM


കണ്ണൂര്‍ സ്വദേശിയായ തോട്ടം ഉടമ കുടകില്‍ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ



ബെംഗളൂരു: കര്‍ണാടകയില്‍ മലയാളിയെ കഴുത്തറുത്ത് കൊന്നു. കണ്ണൂര്‍ സ്വദേശി പ്രദീപാണ് കൊല്ലപ്പെട്ടത്. കുടക് വീരാജ്‌പേട്ട ബി ഷെട്ടിഗേരിയിലാണ് സംഭവം. കൊയിലി ആശുപത്രി ഉടമ പരേതനായ കൊയിലി ഭാസ്‌കരന്റെ മകനാണ് കൊല്ലപ്പെട്ട പ്രദീപ്. അവിവാഹിതനാണ്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.

പ്രദീപിന് കർണ്ണാടകയില്‍ 32 ഏക്കറോളം കാപ്പിത്തോട്ടമുണ്ട്. ഇത് വില്‍പ്പന നടത്താനുളള ശ്രമം നടന്നുവരികയായിരുന്നു. അതിനിടെയാണ് കൊലപാതകം. വര്‍ഷങ്ങളായി വീരാജ്‌പേട്ട കേന്ദ്രീകരിച്ച് കൃഷിയുമായി ബന്ധപ്പെട്ട് അവിടെ ജീവിക്കുന്നയാളാണ് പ്രദീപ്. ഗോണിക്കുപ്പ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സ്ഥലം വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണോ കൊലപാതകത്തിനു പിന്നിലെന്ന് പൊലീസിന് സംശയമുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K