05 December, 2023 04:30:51 PM
വിവിധ് 2023: തൃശൂരിൽ ചേതന കോളേജ് ഫെസ്റ്റിന് തുടക്കം; 7 ന് സമാപിക്കും
പി എം മുകുന്ദൻ

തൃശൂർ: ചേതന കോളേജ് ഓഫ് മീഡിയ ആൻഡ് പെർഫോമിങ് ആർട്സിന്‍റെ ആഭിമുഖ്യത്തിൽ വിവിധ് 2023 എന്ന പേരിൽ വാർഷികോത്സവത്തിന് തുടക്കം. വേൾഡ് വിത്തൗട്ട് ബോർഡർ ത്രൂ ആർട്ട് എന്നതാണ് ഫെസ്റ്റിന്‍റെ പ്രമേയം. ഫെസ്റ്റ് 7ന് സമാപിക്കും.
ചതുരം ആർട്ട് ഷോ, മീഡിയ ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റ്, ഡിഗ്രി ഫിലിം ഷോ, കാമ്പസ് ഫിലിം ഫെസ്റ്റിവൽ ഓഫ് ചേതന എന്നിവ മേളയുടെ ഭാഗമാണ്. കോളേജ്, ഹൈസ്കൂൾ വിദ്യാർഥികൾക്കായി ആർ. ജെ. ഹണ്ട്, ഫിലിം ക്വിസ് തുടങ്ങി ഇരുപതോളം ഇനങ്ങളിൽ മത്സരങ്ങളും ഉണ്ട്. കാമ്പസ് ഫിലിം ഫെസ്റ്റിവൽ, ഡിഗ്രി ഫിലിം ഷോ എന്നിവയിലെ മത്സര വിജയികൾക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങളുണ്ടാകും.
ഏഴിന് ഉച്ച കഴിഞ്ഞ് നടക്കുന്ന സമാപന സമ്മേളനത്തിൽ സംവിധായകൻ നഹാസ് ഹിദായത്ത് സമ്മാനദാനം നിർവഹിക്കും. കോളേജ് പ്രിൻസിപ്പൽ ഫാ. ബെന്നി ബെനഡിക്, ജനറൽ ഫാക്കൽറ്റി കോ - ഓർഡിനേറ്റർ ധിനീഷ് ചന്ദ്രൻ, ഭദ്രാ ദാസ്, ഇമ്മാനുവൽ ആന്റോ, തോമസ് ജോൺ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ.