05 December, 2023 06:22:19 PM
പാലക്കാട് പ്ലസ് വൺ-പ്ലസ് ടു വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല്; അധ്യാപകനുൾപ്പെടെ പരിക്ക്

പാലക്കാട്: കുമരനല്ലൂർ ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ആറു പേർക്ക് പരുക്കേറ്റു. അഞ്ച് വിദ്യാർഥികൾക്കും ഒരു അധ്യാപകനുമാണ് പരുക്കേറ്റത്. ഇവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. പ്ലസ് വൺ വിദ്യാർഥികളുടെ ശുചിമുറിയിൽ പ്ലസ് ടു വിദ്യാർഥികൾ കയറിയതാണ് സംഘർഷത്തിനിടയാക്കിയത്. വാക്കു തർക്കം പിന്നീട് അടിയിൽ കലാശിക്കുകയായിരുന്നു. സംഘർഷം രൂക്ഷമായതോടെ അധ്യാപകർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് അവരെത്തിയാണ് വിദ്യാർഥികൾ തമ്മിലുള്ള സംഘർഷം ശാന്തമാക്കിയത്.