18 March, 2024 11:14:52 AM


പടയപ്പയ്ക്ക് മദപ്പാട്; തുരത്തിയ സ്പീഡിൽ തിരിച്ചെത്തി കടകൾ തകർത്തു



മൂന്നാർ: മാട്ടുപ്പെട്ടിയിൽ പടയപ്പ ഇന്നും ജനവാസ മേഖലയിൽ. വീണ്ടും വഴിയോര കടകൾ തകർത്തു. നിലവിൽ ആന തെന്മല എസ്റ്റേറ്റിൽ നിലയുറപ്പിച്ചിരിക്കുകയാണ്. പടയപ്പയുടെ ഇപ്പോഴത്തെ ആക്രമണത്തിന് കാരണം മദപ്പാടാണെന്ന് വനം വകുപ്പ് പറയുന്നു. പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

പ്രദേശവാസികൾ ആനയെ തുരത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ആർആർടി സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. 2 ദിവസത്തിനിടെ ഇതി മൂന്നാം തവണയാണ് ആന ജനവാസ മേഖലയിൽ ഇറങ്ങിയിരിക്കുന്നത്.

ഇന്നലെ രാവിലെ മാട്ടുപെട്ടിയിൽ എത്തിയ ആന വഴിയോര കടകൾ തകർത്തിരുന്നു. ആനയെ തുരത്തിയെങ്കിലും വൈകിട്ട് തന്നെ വീണ്ടും തിരികെയെത്തി. 2 കടകൾ കൂടി തകർത്തു. പിന്നീട് വീണ്ടും ആനയെ തുരത്തിയെങ്കിലും വീണ്ടും ജനവാസ മേഘലയിൽ ഇറങ്ങുകയായിരുന്നു. ഒരു മാസത്തിനുള്ളില്‍ മാത്രമായി ഇത് ആറാം തവണയാണ് മൂന്നാറില്‍ പടയപ്പയുടെ ആക്രമണമുണ്ടാകുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K