14 December, 2023 10:46:04 AM


കെ ബി ഗണേഷ് കുമാറും കടന്നപ്പളളി രാമചന്ദ്രനും ഉടൻ മന്ത്രിമാരായി സ്ഥാനമേൽക്കും



തിരുവനന്തപുരം: കെ ബി ഗണേഷ് കുമാറും കടന്നപ്പളളി രാമചന്ദ്രനും ഉടൻ മന്ത്രിമാരായി സ്ഥാനമേൽക്കും. ഈ മാസം 24ന് നടക്കുന്ന ഇടതുമുന്നണി യോ‌ഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടാവുമെന്ന് അറിയുന്നു.

ഗണേഷ് കുമാറിന് ഗതാഗത വകുപ്പും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പും കിട്ടാനാണ് സാദ്ധ്യത. കടന്നപ്പള്ളി രാമചന്ദ്രൻ മുൻപ് തുറമുഖ വകുപ്പും ഗണേഷ് കുമാര്‍ ഗതാഗത വകുപ്പും ഭരിച്ചിട്ടുണ്ട്. 

ഡിസംബർ അവസാന വാരം സത്യപ്രതിജ്ഞ ഉണ്ടായാൽ എറണാകുളത്ത് ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ നടക്കുന്ന നവകേരളസദസില്‍ ഇരുവരും മന്ത്രിമാരായി പങ്കെടുത്തേക്കും. ഇതിലൂടെ നവകേരളസദസില്‍ ഇരുവരും പങ്കാളികളാകും.

നിലവിലെ മന്ത്രിമാര്‍ തന്നെ നവകേരളസദസ് തീരുന്നതുവരെ തുടരട്ടെ എന്ന മുഖ്യമന്ത്രിയുടെ തീരുമാനത്തെ തുടര്‍ന്നായിരുന്നു നവംബര്‍ 20ന് നടക്കേണ്ട മന്ത്രിസഭാ പുനഃസംഘടന നീണ്ടുപോയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K