29 December, 2023 11:38:18 AM


സിനഡ് കുര്‍ബാന പൂര്‍ണമായും നടപ്പാക്കണം: എറണാകുളം ബിഷപ്പ് ഹൗസിൽ പ്രതിഷേധം



കൊച്ചി: എറണാകുളം ബിഷപ്പ് ഹൗസില്‍ സിനഡ് കുര്‍ബാന അനുകൂലികളുടെ പ്രതിഷേധം. സിനഡ് കുര്‍ബാന അര്‍പ്പിച്ച വൈദികരെ തടയുകയും പൂട്ടിയിടുകയും ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചും ഏകീകൃത കുര്‍ബാന പൂര്‍ണമായും നടപ്പാക്കണം എന്ന് ആവശ്യപ്പെട്ടുമാണ് പ്രതിഷേധം.

കുര്‍ബാന തടസ്സപ്പെടുത്താൻ ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നുവെന്ന് ഇവര്‍ ആരോപിക്കുന്നു. സഭയിലെ ഒരുവിഭാഗം വൈദികരുടെ പിന്തുണയോടെയാണിതെന്നും സിനഡ് കുര്‍ബാന തടസ്സപ്പെടുത്തുന്നവരെ സഭയില്‍ നിന്ന് പുറത്താക്കണമെന്നും ആവശ്യമുണ്ട്.

സിനഡ് കുര്‍ബാന ചൊല്ലിയ വൈദികനെ പൂട്ടിയിട്ട സംഭവത്തില്‍ അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് അതിരൂപത നേതൃത്വത്തിന്റേതെന്ന് ഇവര്‍ കുറ്റപ്പെടുത്തി. ഇത് അവസാനിപ്പിക്കാൻ അതിരൂപത അഡ്മിനിസ്ട്രേറ്റര്‍ ബോസ്കോ പുത്തൂര്‍ നടപടിയെടുക്കണമെന്നും തീരുമാനം ഉണ്ടാകും വരെ അതിരൂപത ആസ്ഥാനത്ത് സമരം തുടരുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K